Wednesday, June 29, 2011

അനന്തമായ ആകാശത്തിലെ പറവകളെ പോലെ ഒരു നേര്ത്ത നൂലിന്റെ ഭാരം പോലുമില്ലാതെ ഒന്ന് പറന്നു നടക്കാന്കഴിഞ്ഞിരുന്നെങ്കില്എന്ന് ആഗ്രഹികാത്ത ദിവസങ്ങള്ഉണ്ടായിരുന്നില്ല അക്കാലത്തു . ജീവിതത്തിന്റെ പച്ചയായ യാഥാര്ത്യങ്ങളിലേകുള്ള ഒരു കൌമരകാരന്റെ ആശങ്കയോടെയുള്ള ഒരെത്തിനോട്ടം കൊണ്ട് തന്നെ അവനു മനസിലായിരുന്നു താന്നേരിടാന്പോകുന്ന ലോകത്തിന്റെ സ്ഥിതിവിഗതികള്‍. അതിന്റെ അലയൊലികള്അവന്റെ കാതുകളില്മുഴങ്ങികൊണ്ടേയിരുന്നു .അന്നോളം അവനനുഭവിച്ചിരുന്ന കരുതലും തലോടലും മെല്ലെ മെല്ലെ അവനില്നിന്നകലുന്ന പോലെ അവനു തോന്നിയിരുന്നു .യാഥാര്ത്യങ്ങലോടുള്ള അവന്റെ പ്രതികരണം പലപ്പോഴും ഒരു പക്വത വന്നവനെ പോലെ ആയിരുന്നില്ല , ഒരുവേള പ്രപഞ്ച സത്യം പോലെയുള്ള സനാതന സത്യങ്ങള്ക് മുന്പില്അവനു പകച്ചു നില്കേണ്ടി പോലും വന്നിടുണ്ട് .

ജീവിതമാകുന്ന യാത്രയില്മറ്റെല്ലാവരെയും പോലെ തന്നെ അവനും തന്റെ യാത്ര തുടര്ന്നുകൊണ്ടെയിരികുന്നു .എന്നെങ്കിലും എവിടെവച്ചെങ്കിലും നിലച്ചു പോകാവുന്ന യാത്രയുടെ മധ്യാഹ്നത്തില്അവനിപ്പോള്ഭുഗോളത്തിന്റെ മറ്റേതോ ഒരു കോണില്പിറന്ന നാടിന്റെ ,മാതൃതത്തിന്റെ തണലില്ലാതെ കഴിഞ്ഞു കൂടുന്നു . പ്രതീക്ഷകളുടെ ഭാരത്താല്അവന്റെ ചുമല്തടിച്ചു വീര്ത്തിരിക്കുന്നു ,കണ്ണുകളില്പഴയ തിളകം ലവലേഷം പോലുമില്ല.സത്യത്തിനും സ്നേഹത്തിനും ഒരു വിലയും കാണാത്ത ലോകത്തില്അവനിപ്പോഴും ജീവിക്കുന്നു . എന്നെങ്കിലും തന്റെ സ്വപ്നങ്ങളെല്ലാം യഥാര്ത്യമാകുമെന്ന പ്രതീക്ഷയോടെ ...