Thursday, November 29, 2012

മരം കോച്ചുന്ന തണുപ്പിലും സ്വയം പുഴുക്കുന്ന വേനലിലും അവന്‍ ഏകനാണ് 

Wednesday, October 3, 2012

ഒരു യാത്രാനുഭവം


മൂന്നര മാസത്തെ മാത്രം പ്രവാസത്തിനു ശേഷം വളരെ അത്യാവശ്യമായ ഒരു കാര്യത്തിനായി നാട്ടില്‍ പോവുകയായിരുന്നു അന്ന് .രണ്ടായിരത്തിഒന്‍പതിലെ ആഗസ്റ്റിലെ ഒരു രാത്രി ദമ്മാമില്‍ നിന്നും ഷാര്‍ജ വഴി കോഴികൊട്ടെക്കുള്ള എയര്‍അറേബ്യയുടെ വിമാനതിലയിരുന്നു ഞാന്‍ പോയത് .ദമ്മാമില്‍ നിന്നും ഷാര്‍ജ യിലെത്തിയ ഞാന്‍ അവിടെ നിന്നുള്ള കണക്ഷന്‍ ഫ്ലൈറ്റിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കവേ സുമുഖനായ ഒരു ചെറുപ്പക്കാരനും അയാളുടെ ഭാര്യയും എന്റെ അടുത്ത് വന്നു മൊബൈല്‍ ഒന്ന് വിളിക്കാന്‍ തരുമോ എന്ന് ചോദിച്ചു .കുറച്ചു ബാലന്‍സ് ഉണ്ടായിരുല്ലുവെങ്കിലും റോമിംഗ് ആയിട്ടു പോലും ഞാന്‍ അയാള്‍ക് എന്റെ ഫോണ്‍ വിളിക്കാന്‍ കൊടുത്തു .അതില്‍ അയാള്‍ വിളിച്ച ശേഷം കുറച്ചു പരിഭ്രമാപെട്ടു എന്റെ അടുത്ത് ഫോണ്‍ കൊണ്ട് വന്നു തന്നിട്ട് അയാളുടെ കഥ പറഞ്ഞു .അയാളും ഭാര്യയും ഒമാനില്‍ നിന്നാണ് വരുന്നതെന്നും ഭാര്യക് പെട്ടെന്ന് അബോര്‍ഷന്‍ ആവേണ്ട അവസ്ഥ വന്നെന്നും അതിനായാണ് പെട്ടെന്ന് നാട്ടില്‍ പോകുന്നതെന്നും പറഞ്ഞു .പക്ഷെ അവര്‍ക്ക് ടികെറ്റ് എടുത്തയാള്‍ അവര്‍ക്ക് ഷാര്‍ജയില്‍ നിന്നും കാലികറ്റ്ഇലെക്കുള്ള ടിക്കെറ്റ് ഒരു ദിവസം കൂടി കഴിഞ്ഞാണ് എടുത്തതെന്ന് പറഞ്ഞു .പെട്ടെന്നുള്ള വരവായതിനാല്‍ കയ്യില്‍ കാശൊന്നും കരുതിയിട്ടില്ല ഉള്ള കാശ് നാട്ടിലേക്ക് ബാങ്ക് വഴി അയച്ചു കൊടുത്തെന്നും പറഞ്ഞു .ഒരു ദിവസം ഭാര്യയെ ആ അവസ്ഥയില്‍ എയര്‍പോര്‍ട്ടില്‍ നിര്‍ത്താന്‍ അയാള്‍ക് കഴിയുമായിരുന്നില്ല .കയ്യിലൊരു കാശുമില്ല .എയര്‍ പോര്ടിലെ എയര്‍ അറേബ്യക്കാര്‍ അന്നത്തെ വിമാനത്തില്‍ അവരെ പോകാന്‍ അനുവദിക്കുകയും ചെയ്തില്ല .അയാള്‍ കുറെ കാലു പിടിച്ചു കെഞ്ചി പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല ....
                          ആ അവസ്ഥയില്‍ ഞങ്ങളുടെ വിമാനത്തില്‍ പോകേണ്ടിയിരുന്ന കുറെ മലയാളി യാത്രക്കാരോട് അയാള്‍ സഹായം അഭ്യര്തിചെങ്കിലും എല്ലാം കേട്ട് നിന്നതല്ലാതെ ആരും അയാളെ സഹായിച്ചില്ല . സഹായിച്ചില്ലെന്നു മാത്രമല്ല അയാളുടെ അശ്രദ്ധക്ക് അയാളെ കുറ്റപെടുത്തുകയും ചെയ്തു .കോഴികൊട്ടെക്കുള്ള ഞങ്ങളുടെ വിമാനതിലെക്കുള്ള യാത്രക്കാര്‍ ഓരോന്നായി സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു കയാരാന്‍ തുടങ്ങി .അവസാനക്കരനായ എനിക്ക് അയാളെയും ഭാര്യയെയും ആ അവസ്ഥയില്‍ അങ്ങിനെ ഇട്ടു പോകാന്‍ തോന്നിയില്ല .രണ്ടരമാസം ജോലി ചെയ്തു കിട്ടിയ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചു കയ്യിലുണ്ടായിരുന്ന തുക മുഴുവന്‍ അയാളെ ഏല്പിച്ചു എന്റെ വീടിലെ ഫോണ്‍ നമ്പരും കൊടുത്തു മറ്റന്നാള്‍ വീട്ടിലെത്തിയിട്ടു എന്നെ വിളിച്ചാല്‍ മതി ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ തരാമെന്നും അതിലേക് ട്രാന്‍സ്ഫര്‍ ചെയ്തു തന്നാല്‍ മതിയെന്നും പറഞ്ഞു .അയാളത് സന്തോഷപൂര്‍വ്വം എന്റെ കയ്യില്‍ നിന്നും വാങ്ങി .വേഗം തന്നെ ഞാന്‍ സെക്യൂരിറ്റി ചെക്കിങ്ങിനായി ഓടി ...
                               പിറ്റേ ദിവസവും അതിന്റെ പിറ്റേ ദിവസവും കഴിഞ്ഞു അയാളുടെ വിളിയൊന്നും കണ്ടില്ല .ഈ സംഭവം ഞാന്‍ പറഞ്ഞറിഞ്ഞ എന്റെ സുഹൃത്തുക്കള്‍ ആ കാശിനി നോക്കേണ്ടെന്ന് എന്നോട് പറഞ്ഞു.അയാള്‍ പറ്റികുമോ അയാള്കിതെന്തു പറ്റി എന്നാ ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി .എന്റെ നിര്‍ഭാഗ്യത്തിനു അയാളുടെ നമ്പര് പോലും ഞാന്‍ വാങ്ങിയിരുന്നില്ല .ആ ദിവസവും കഴിഞ്ഞു .മൂന്നാം ദിവസം രാവിലെ എന്നെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചു ഉമ്മ പറഞ്ഞു നിനക്കൊരു കാള്‍ ഉണ്ടെന്നു . ഉറക്കപിച്ചില്‍ നിന്നും എഴുനേറ്റു പോയി ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ അതയാളായിരുന്നു..അവരപ്പോഴാനു എത്തിയതെന്ന് പറഞ്ഞു .ശെരിക്കും രണ്ടാം  ദിവസം പോരെണ്ടിയിരുന്ന അവര്‍ , അയാളുടെ ഭാര്യക് അന്ന് രാത്രി പെട്ടെന്ന് അസുഖം കൂടുകയും ഒരു ദിവസം ഷാര്‍ജയിലെ ഹോസ്പിറ്റലില്‍ കിടക്കേണ്ടിയും വന്നു ,അവിടെ വെച്ചവര്‍ക്ക് അബോര്‍ഷന്‍ നടത്തേണ്ടിയും വന്നു .എയര്‍പോര്‍ട്ട് അതികൃതര്‍ എല്ലാ സഹായവും ചെയ്തെങ്കിലും ഞാന്‍ കൊടുത്ത ആ ചെറിയ വലിയ തുകക്ക് അവാരുടെ ജീവിതത്തില്‍ മറ്റെന്തിനെക്കാളും വിലമാതികുന്നതായിരുന്നെനും എല്ലാത്തിനും ഒരുപാട് നന്ദി എന്നോട് പറഞ്ഞു . അന്ന് വൈകുന്നേരം തന്നെ കാശ് എനിക്ക് ട്രാന്‍സ്ഫര്‍ ചെയ്തു തന്നു .അയാളുടെ ഉപ്പയും ഉമ്മയുമൊക്കെ എന്നെ വിളിച്ചു ഒരുപാട് നന്ദി പറയുകയും എന്നെ അവരുടെ വീടായ കൊഴികൊട്ടെ കപ്പാടിലെക് ക്ഷണിക്കുകയും ചെയ്തു .
     പത്തു ദിവസത്തെ അവധിക്കു വന്നതാകയാല്‍ എനിക്കങ്ങോട്ട് പോകാനൊന്നും കഴിഞ്ഞില്ല .ജീവിതത്തില്‍ പിന്നീട് ഇന്നേവരെ അവരെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ലെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായി ഞാനതിനെ കണക്കാകുന്നു . അതുപോലെ തന്നെ പത്തും
ഇരുപതും വര്ഷം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വളരെ ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവരാണെന്ന് തോന്നിക്കുകയും ചെയ്യ്തിരുന്ന പലരും അന്നവിടെ ഇവരുടെ കഥ മുഴുവന്‍ കേട്ടിരുന്നിട്ട് ഒന്ന് സഹായിക്കുക പോലും ചെയ്തില്ല എന്നത് എന്റെ മനസ്സിനെ വളരെ വേദനിപ്പിച്ച ഒരു കാര്യമായിരുന്നു . നാളെ നമുക്കും അങ്ങിനെ ഒരു അവസ്ഥ വരില്ലെന്നാരു കണ്ടു ..സര്‍വശക്തന്‍ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ..

Thursday, September 20, 2012

ഡയമണ്ട് നെക്ലേസ്

ഡയമണ്ട് നെക്ലേസ് കണ്ടു ...എവിടെയൊക്കെയോ തട്ടി ...പുറകിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ..നന്ദി ..

Tuesday, August 21, 2012

ചങ്ങലയുടെ സ്വാതന്ത്ര്യം


നിദ്രയുടെ യാമങ്ങളില്‍ അയളയളുടെ ജോലി തുടര്‍ന്ന് കൊണ്ടേയിരുന്നു .പിന്നീട് പതിവ് പോലെ  കൃഷിയിടതെക്ക് വെള്ളം തിരിച്ചു വെച്ച് അയാള്‍  വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു .ഒരു കര്‍ഷകന് വേനല്‍ കാലങ്ങളില്‍ ദിവസവുമുള്ള ജോലിയാണിത് .ജലസേചന പദ്ധതിയിലൂടെ വരുന്ന തണ്ണീര്‍ ഓരോ കര്‍ഷകനും നിശ്ചിത സമയം വെച്ചവരവരുടെ കൃഷിയിടങ്ങളിലേക്ക് തിരിക്കാറുണ്ട് .അയാളുടെ ആ സമയമെന്നും അര്‍ദ്ധരാത്രിയായിരുന്നു .ആ കര്‍ഷകനതൊന്നും ഒരു പ്രശ്നമായിരുന്നില്ല .എന്നും മക്കളോടൊപ്പം ഇരുന്നു കഞ്ഞി കുടിച്ചതിനു ശേഷമയാള്‍ പാടതെക്കിറങ്ങും.തിരിച്ചു വരുന്ന സമയതര്‍ദ്ധ രാത്രിയിരിക്കും.
എന്നത്തേയും പോലെ പാടവരമ്പത്ത് കൂടിയുള്ള ആ തിരിച്ചു പോക്കില്‍ അയാളൊരു ശബ്ദം കേട്ടു. ഒരു നീണ്ട മണിയടിയുടെ ശബ്ദം .അതിങ്ങനെ അയാളുടെ അടുത്തടുതേക്ക് വരുന്ന പോലെ തോന്നി അയാള്‍ക്ക് .അയാള്‍ ഓടി ,മണിയടിയുടെ ശബ്ദം പുറകെയും .ഓടി ഓടി അയാള്‍ പാടവരമ്പത്തെ വീടിനടുതെക്ക് ഓടി .
ജീവിതതിലിന്നെവരെ അയാളിത്ര ഭയന്നിട്ടില്ല .തന്നെ കാത്തിരിക്കുന്ന ഭാര്യക്കും ഒന്നുമറിയാതെ ഉറങ്ങുന്ന പിഞ്ചോമനകള്‍ക്കും വേണ്ടി അയാള്‍ സര്‍വശക്തിയും എടുത്തോടി .ആ വീടിനു മുന്‍പിലെ തുളസിത്തറയുടെ മറവിലേക്കയാള്‍ മറഞ്ഞിരുന്നു . തന്നെ പിന്തുടര്‍ന്നിരുന്ന ശബ്ദമാതാ തന്നെ കടന്നു പോകുന്നു .ഒരു ഭീകര ജീവിയെ പോലൊരു മനുഷ്യന്‍, കാലില്‍ പൊട്ടിയ ചങ്ങല ,ചുണ്ടിലൊരു ബീഡികുറ്റി,ആ രൂപമങ്ങിനെ ഓടി മറഞ്ഞു പോയി .എവിടെ നിന്നോ ചങ്ങല പൊട്ടിച്ചു സര്‍വ്വ സ്വാതന്ത്ര്യ ത്തിലേക്കുള്ള ഒട്ടതിലാനയാള്‍, കുറച്ചു സമയത്തിന് ശേഷം ഒരു നേര്‍ത്ത നെടുവീര്‍പ്പോടെ അയാള്‍ അയാളുടെ വീടിലേക്കുള്ള നടത്തം തുടര്‍ന്നു ...

Wednesday, August 15, 2012

സ്വാതന്ത്ര്യം

കടലോളം സൂര്യകാന്തി പൂപാടങ്ങള്‍ ഉള്ളതാണെന്റെ സ്വപ്നം . അതിരായ് മുന്തിരി പന്തലുകളും ...!

Tuesday, August 14, 2012

എന്‍റെ ലോകം


എന്റെ സ്വപ്നത്തിലെ ഭൂമിയിലെങ്ങും
വസന്തം അതു വസന്തം മാത്രം ...
അവിടെ പുഷ്പിച്ചൊരു പൂവിതലിനെ
യാരും വേദനിപ്പിക്കാറില്ല ...
തെച്ചി പൂവിന്റെ തെനൂരന്‍ വരുന്ന വണ്ടിനെ
ചെമ്പരത്തി തടയാറുമില്ല ....
അവിടെ പരാഗണത്തിന് കാറ്റിന്റെയും
ഷഡ്പദങ്ങളുടെയും ആവശ്യമില്ല ...
കാര്‍മേഘം കണ്ട മയൂര നൃത്തത്തെ
യാരും തടയാറില്ല ...
ചിരയുവിന്‍ കുലയത്തില്‍ മുട്ടയിട്ടൊരു
കുയിലിനെ ആരും തടഞ്ഞു വെക്കാറുമില്ല ..
എന്‍റെ ലോകം എത്ര സുന്ദരം ...

Thursday, August 9, 2012

കാട്ടാള സ്‌നേഹം


ആരിത് ഞാനെന്നെനിക്ക് പോലുമറിയില്ലെങ്കിലും
ഇരമ്പുന്ന കനലോന്നൂതി കെടുത്താന്‍ നോക്കുന്നതു-
ശരികെടായ് തോന്നും വ്യഥാ നിനക്കു  നീ-
അഗ്നിയെ പുല്‍കനോരുങ്ങിയാതാകയാല്‍.....
എന്നിലെ വികരമെന്തെന്നരിയന്‍ തുടിക്കുന്ന നിന്‍-
മനസ്സു തന്നെയാണെന്‍ വികരമെന്നുനീയറിയുമ്പോള്‍-
നിന്നിലെ കട്ടലനോടുള്ള സ്നേഹം കടലോലമിരമ്പു-
മേന്നോര്‍ക്കുക നീ ..

Thursday, July 5, 2012

നിങ്ങള്‍ മുന്‍പേ പോയവര്‍ ..


        വീണിടത്ത് നിന്നും എണീറ്റു അയാള്‍ .താന്‍ എങ്ങിനെ വീണത് എന്നയാള്‍ ഓര്‍ത്തെടുക്കും മുന്‍പേ എല്ലാവരും കൂടി അയാളെ കിട്ടിയ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയി .ജോലി സമയം കഴിഞ്ഞും എടുത്തു കൊണ്ടിരിക്കുന്ന ജോലി തീര്‍ക്കാന്‍ വേണ്ടി ജോലിക്കാരുടെ കൂടെ നിന്ന ആ ജോലിക്കാരന്‍   തന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയാണ്‌ കാണിച്ചത്‌ .കെട്ടിടം പണി നാട്ടില്‍ തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലി ആയിരിക്കുമ്പോള്‍ ഇങ്ങകലെ മരുഭൂവില്‍ അതെങ്ങിനെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ . കത്തുന്ന സൂര്യന്റെ താഴെ നിന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ . എ സി റൂമിലും എ സി കാറിലും മാത്രം ജീവിക്കുന്നവര്‍ മാത്രമല്ല പ്രവാസികള്‍ .അങ്ങിനെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ സൂപ്പെര്‍വൈസര്‍ ആയി ജോലിക്ക് വന്നതായിരുന്നു ഇദേഹവും .
       ആശുപത്രിയിലേക്കുള്ള യാത്രയില്‍ അയാള്‍ കൂടെ ഉണ്ടായ്രുന്നു പകിസ്തനിയോടു പറഞ്ഞു തന്റെ തലയ്ക്കു കുഴപ്പമൊന്നുമില്ലെന്നും ചെറുതായി ശ്വാസം കിട്ടുന്നില്ലെന്നും . മുപ്പതു മീറ്റര്‍ ഉയരത്തില്‍ നിന്നും കാല്‍വഴുതി വീണതായിരുന്നു അയാള്‍ .പാകിസ്താനി സമാധാനിപ്പിച്ചു .കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും തനിക്കു ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞു . തനിക്ക് കലിമ ചൊല്ലി തരാന്‍ അയാള്‍ ആ പകിസ്തനിയോടു പറഞ്ഞു . ആ നല്ല മനുഷ്യന്‍ അയാള്‍ക്ക് ഷഹദത്
കലിമയും തൌബയും ചൊല്ലി കൊടുത്തു . ഒരു വേല താന്‍ മരിക്കുമെന്ന് അയാള്‍ക്ക് സ്വയം തോന്നി കാണും .മുപ്പതു മീറ്റര്‍ മുകളില്‍ നിന്ന് വീണാല്‍ താന്‍ രക്ഷപെടാന്‍ സാധ്യത ഇല്ലെന്നു ജോലിക്കിടയില്‍ നിരവധി അപകട മരണങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ള ആ ധീര യുവാവിനു മനസ്സിലായി കാണും .ശേഷം കുടിക്കാന്‍ കുറച്ചു വെള്ളം ആവശ്യപെട്ട അയാള്‍ പാകിസ്താനി കൊടുത്ത ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു . ശേഷം ഒരിക്കല്‍ കൂടി കലിമ ചൊല്ലി അയാളുടെ മടിയില്‍ തന്നെ കിടന്നു .
     ഏതാനും മിനുട്ടുകള്‍ക്കകം വാഹനം ഹോസ്പിറ്റലില്‍ എത്തി . ഡോക്ടര്‍മാര്‍ അയാളെ പരിശോടിച്ചിട്ടുപറഞ്ഞു പത്തു മിനുടുകള്‍ക്ക് മുന്‍പേ മരണം സംഭവിച്ചെന്നു . ഇതൊരു യഥാര്‍ത്ഥ സംഭവമാണ് . എന്‍റെ പ്രിയ സുഹൃത്തിന്‍റെ സഹോദരനാണ് ഇങ്ങിനെയൊരു ദാരുണ മരണമുണ്ടായത് . ഇത് പറയുമ്പോള്‍ അവന്‍ നിന്ന് കരയുകയായിരുന്നു . എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു  . അള്ളാഹു അദ്ദേഹത്തിന്  താഴ്ഭാഗത്ത്‌ കൂടെ ആറുകളൊഴുകുന്ന സ്വര്‍ഗ്ഗീയാരാമത്തില്‍ ഒരു സുന്ദര ഭവനം നല്‍കട്ടെ.അവനെയും നമ്മളെയും ആ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ ഒന്നിച്ചു കൂട്ടുമാറാകട്ടെ!!

അയാള്‍


അയാള്‍ വീണ്ടും തോറ്റു കൊണ്ടിരിക്കുന്നു
ജീവിത താളം എവിടെയോ പിഴക്കുന്നു
കുരുക്കുകള്‍ മുറുകുന്നു
രക്ഷപെടാന്‍ പഴുതുകളില്ല
ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല
പക്ഷെ എല്ലാം അയാള്ക്കെതിരയിരുന്നു
ഒരു മാറ്റം പ്രതീക്ഷിച്ചു
വന്നെത്തിയ വസന്തതിനും നിറമില്ല
പെയ്തു പോയ മഴയുടെ ആരവം
ഇപ്പോഴും ഇരമ്പുന്നു മനസ്സില്‍
അവനിപ്പോഴും ഉരുകുന്നു
എല്ലാത്തിനും വേണ്ടി
എല്ലാവര്ക്കും വേണ്ടി

Wednesday, July 4, 2012

ആകാശം തൊട്ടൊരു ഊട്ടി യാത്ര

ഊട്ടിയിലേക്ക് നിരവധി തവണ പോയിട്ടുണ്ടെങ്കിലും ഇതൊരു അവിസ്മരണീയ യാത്രയായിരുന്നു . മഞ്ഞൂര്‍ -മുള്ളി വഴിയൊരു ഊട്ടി യാത്ര എന്ന ചിരകലഭിലാശം പൂര്‍ത്തിയാക്കാനായി 2007 ലെ ഒരു പുലര്‍ക്കാലത്ത് ഞങ്ങള്‍ രണ്ടു ബൈക്കിലായി നാലുപേര്‍ പെരിന്തല്‍മണ്ണയില്‍ നിന്നുംപുറപ്പെട്ടു .മണ്ണാര്‍കാട്ടില്‍ വെച്ച് വേറെ രണ്ടു കൂട്ടുകാരും കൂടെ കൂടി . ജനവാസ മേഘലകളും പാടങ്ങളും പിന്നിട്ടു ഞങ്ങള്‍ ചുരം കേറാന്‍ തുടങ്ങി .മുക്കാലി എന്ന സ്ഥലത്ത് ബൈക്ക് നിര്‍ത്തി പ്രാതല്‍ കഴിച്ചു .ഇവിടെ നിന്നാണ് പ്രശസ്തമായ സൈലന്റ് വാല്ലിയിലേക്ക് ഫോരസ്ടിന്റെ വാഹനങ്ങള്‍ യാത്ര പുരപ്പെടരുള്ളത് . അവിടെ നിന്നും ഞങ്ങള്‍ നേരെ അട്ടപ്പടിയിലെക് പോയി . അട്ടപ്പാടി ഒരു മനോഹരിയാണ് . മലമടക്കുകള്‍ തട്ട് തട്ടുകളായി അടുക്കി വെച്ചത് പോലെയുള്ള പ്രകൃതി ഭംഗിയും അവക്കിടയിലൂടെയുള്ള ഭവാനി പുഴയുടെ കളകളാരവതോടെയുള്ള ഒഴുക്കും  എത്ര കണ്ടാലും മനസ്സില്‍ നിന്ന് മായില്ല .അട്ടപ്പാടി എത്തുന്നതിനു മുന്‍പ് താവളത് വെച്ച് ഞങ്ങള്‍ ഊട്ടിയിലേക്ക് തിരിഞ്ഞു .കൃഷി സ്ഥലങ്ങളും എസ്റെറ്റുകളും പിന്നിട്ടു കാട്ടുപാതയിലൂടെ ഞങ്ങള്‍ കൊടുംകടിനു നടുവിലെ അതിര്‍ത്തി ചെക്ക്പോസ്റ്റായ മുള്ളിയിലെത്തി അവിടെ നിന്നും തമിഴ്നാട്‌ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി വീണ്ടും കടിലൂടെ യാത്ര തുടര്‍ന്നു. നല്പതിമൂന്നു ഹയര്‍ പിന്നുകള്‍ പിന്നിട്ടു ഞങ്ങള്‍ മഞ്ഞൂരിലെത്തി .ഒരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ ഇതിനിടയില്‍ ഒരൊറ്റ വണ്ടി പോലും ഞങ്ങള്‍ കണ്ടില്ല. തൊട്ടടുത്ത്‌ ഈറ്റ പൊട്ടിക്കുന്ന അനകൂട്ടങ്ങളെയും ഉള്‍ക്കാടുകളില്‍ നിന്നുള്ള ആനകളുടെ തന്നെ  ചിന്നം വിളിയും  നിരവധി തവണ കേട്ട് കൊണ്ടിരുന്നെങ്കിലും കാടിനേയും പ്രകൃതിയെയും ആസ്വദിച്ച് കൊണ്ടുള്ള ആ യാത്രക്കതോന്നും തടസ്സമായിരുന്നില . മഞ്ഞൂരില്‍ ഞങ്ങള്‍ മേഘങ്ങല്‍ക്കൊപ്പംയിരുന്നു യാത്ര ചെയ്തത് .മലനിരയുടെ മുകളിലെക്കെതും തോറും പ്രകൃതി കൂടുതല്‍ മേഘവൃതം ആയിരുന്നു .മഞ്ഞൂരില്‍ നിന്നും ഞങ്ങള്‍  ഊട്ടിയിലേക്ക് പോയി . ഒരു ദിവസം അവിടെ തങ്ങിയ ശേഷം ഗൂടല്ലൂര്‍ നിലമ്പൂര്‍ വഴി വീട്ടിലെത്തി .ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങളെല്ലാവരും ഊട്ടിയിലേക്ക് മുള്ളി-മഞ്ഞൂര്‍ വഴി പ്രകൃതിയെ തൊട്ടറിഞ്ഞു അതില്‍ ലയിച്ചു ചേര്‍ന്ന്  ഒരു ബൈക്ക് യാത്ര നടത്തണമെന്ന അഭ്യര്തനയോടെ നിര്ത്തുന്നു 

Tuesday, February 14, 2012

മാതൃസ്നേഹം

മാഞ്ഞുപോയൊരു സ്നേഹ പുഷ്പമേ 
നിഞ്ഞിതള്‍ കൊഴിഞ്ഞോരാ ഭൂ -
പരപ്പിന്ഹരിത ശോഭ 
എങ്ങോ മാഞ്ഞു പോയ്‌ ..

നിഞ്ഞിതള്‍ വിരിഞ്ഞൊരാ നേരത്ത-
മ്മതന്‍ വാത്സല്യമേറെ കൊതിച്ച നീ
തന്നിലെ സ്നേഹമാവോളം തന്നൊരാ 
അമ്മയെ വിട്ടെങ്ങു പോയ്‌.........//////..............

Monday, February 13, 2012

മരുഭുവിലെ മരീചിക

മനസ്സിലെ തീ ഗോളങ്ങളെ വകഞ്ഞു മാറ്റി പ്രതീക്ഷയുടെ ഒരു പൊന്പുലരി തേടി അയാള്നടത്തം തുടര്ന്നു. സമയം ഏറെ വൈകിയിരിക്കുന്നു .അതി ശക്തമായ ശൈത്യതിനിടയിലും അയാള്വിയര്ത്തു കൊണ്ടേയിരുന്നു .കയ്യിലുള്ള മുഷിഞ്ഞ കുറച്ചു നോട്ടുകളിലെക് നോക്കി അയാള്നെടുവീര്പ്പിട്ടുകൊണ്ടിരുന്നു. എത്രയും വേഗം നോട്ടുകള്നാട്ടിലെക്കെതികണം .അതിനു വേണ്ടിയുള്ള യാത്രയിലാനവന്‍.നേരം പുലരുമ്പോഴേക്കും ഹൈവെയിലെത്തണം.ഏതെങ്കിലുമൊരു വാഹനം കിട്ടാതിരിക്കില്ല ഉച്ചക്ക് മുന്പേ കാശ് അയച്ചിട്ട് വേണം തിരിച്ചുള്ള യാത്ര തുടങ്ങാന്‍ . ഇതിനെക്കാളുമേറെ അയാളെ അലട്ടിയത് തുണ്ട് കാശിനായി കാത്തിരിക്കുന്ന ഒരു കുടുംബത്തെയാണ് , അസുഖ ബാധിതരായ മാതാപിതാക്കളെ കുറിച്ചാണ് ,ഒരു പുത്തന്ഉടുപ്പ് പോലും എടുക്കാതെ ഓണം ആഘോഷിക്കേണ്ടി വന്ന തന്റെ പിഞ്ചുകുഞ്ഞുകളെ കുറിച്ചാണ് . ഓര്മ്മകള്അയാളുടെ നടത്തത്തിന്റെ വേഗത കൂട്ടി. പൊടുന്നനെയാണ് അത് സംഭവിച്ചത്..

ഒരു മയക്കത്തില്നിന്നെന്നോണം ഞെട്ടി ഉണര്ന്ന അയാള്കണ്ടത് തനിക്കു ചുറ്റും നില്കുന്ന മാലഖമാരെയാണ് . ഒരു വേള താന്സ്വര്ഗതിലനെന്നു പോലും അയാള്വിചാരിച്ചു .അവര്ക്ക് മുന്പില്വെച്ച് അയാള്തന്റെ കൈകള്ഒന്നുയര്ത്താന്ശ്രമിച്ചു . അപ്പോഴാണ് അയാള്കണ്ടത് തന്റെ കൈകള്രണ്ടും കെട്ടിയിരിക്കുന്നു . കൈകള്മുഴുവനും പ്ലാസ്റെരിലാണ്, അത് അനങ്ങതിരിക്കാനാണ് ദേഹത്തോട് ചേര്ത്തിരിക്കുന്നത് .ദേഹത്തിലെ മുറിവുകളൊന്നും അയാളെ വേദനിപ്പിചില്ലെന്നു തോന്നുന്നു, അയാള്വീണ്ടും ഒരു മയക്കതിലെന്ന വണ്ണം കണ്കള്അടച്ചു കിടന്നു .

മനസ്സിലപ്പോഴും നാടും വീടുമായിരുന്നു, താന്കൊണ്ട് വന്ന കാശ് അയച്ചോ ഇല്ലയോ എന്നാ ചിന്ത അയാളെ അസ്വസ്ഥനാക്കി. കൃത്യമായ ഇടവേളകളില്പരിശോദനക്കഉ എത്തുന്ന നഴ്സുമാരോട് അയാള്അന്വേഷിച്ചു കൊണ്ടിരുന്നു തന്നെ എവിടുന്നു കിട്ടിയെന്നു. ജീവിതതിലിന്നോളം ആശുപത്രിയും ഡോക്ടരുമൊക്കെ അയാള്ക് അലര്ജി ആയിരുന്നു അല്ലെങ്കില്എല്ലാ രോഗങ്ങള്കും ഉള്ള ഒറ്റമൂലി അയാള്ക് അറിയാമായിരുന്നു . ഏതോ ചിന്തകളുടെ നിമിഷങ്ങള്ക്കിടയില്നഴ്സുമാര്കൊണ്ട് വന്ന തന്റെ ചോരയുടെ നിറമുള്ള മുഷിഞ്ഞ വസ്ത്രങ്ങള്അയാള്കണ്ടു .അതിന്റെ ചെറിയ പോകറ്റിനുള്ളില്അയാളുടെ സമ്പാദ്യമെല്ലാം ഭദ്രമായി ഉണ്ടായിരുന്നു . കടുത്ത വേദനക്കിടയിലും അയാള്സര് ശക്തന് നന്ദി പറഞ്ഞു

Sunday, February 12, 2012

പ്രവാസം ഇങ്ങിനെയും .

സുഖമുള്ള ജോലി , തലവേദനകളില്ല, കുറഞ്ഞ ജോലി സമയം , കൃത്യമായ ശമ്പളം , ജോലിയിലും ശമ്പളത്തിലും കാലാനുസൃതമായ വര്ദ്ധനവ് , അടിസ്ഥാന സൌകര്യങ്ങളിലെ ഉയര്ച്ച ഇതൊക്കെ ഇതൊരു പ്രവാസിയുടെയും സ്വപ്നമാണ് . ഇന്ന് ജീവിതം നയിക്കുന്ന ഒട്ടേറെ പ്രോഫഷണലിസ്റ്റുകള്ഉണ്ട് ഗള്ഫ്രാജ്യങ്ങളില്‍ . അവരുടെയൊക്കെ ജോലി സമയം കഴിഞ്ഞുള്ള സമയങ്ങളില്അവരെന്തു ചെയ്യുന്നു എന്ന് ചോദിച്ചാല്ഭൂരിപക്ഷം പേരും സമയത്തെ കൊന്നു കൊണ്ടിരിക്കുകയാണ് . മിക്കവാറും പേരും ജോലി കഴിഞ്ഞു വന്നാല്പിന്നെ ലാപ്ടോപിലും ഡസ്ക് ടോപിലും മൊബൈലിലും ആയി തങ്ങളുടെ സമയം തീര്ത്തു കൊണ്ടിരിക്കുന്നു . കുറെ പേര്നേരം പുലരുവോളം തന്റെ പ്രിയതമയുമായി ഫോണില്ശൊല്ലി കൊണ്ടിരിക്കുന്നു . ഇത്തരക്കാരെ കുറിച്ച് സൂക്ഷ്മമായി പരിശോദിച്ചാല്ഇവര്ക് തങ്ങളുടെ ഉറ്റ സുഹൃതുകളുമയോ കുടുംബ ബന്ധത്തിലുള്ള വരുമായോ ഒന്നു സംസാരിക്കാന്പോലും സമയം കിട്ടുന്നില്ല എന്നു പറയാം.