Wednesday, October 3, 2012

ഒരു യാത്രാനുഭവം


മൂന്നര മാസത്തെ മാത്രം പ്രവാസത്തിനു ശേഷം വളരെ അത്യാവശ്യമായ ഒരു കാര്യത്തിനായി നാട്ടില്‍ പോവുകയായിരുന്നു അന്ന് .രണ്ടായിരത്തിഒന്‍പതിലെ ആഗസ്റ്റിലെ ഒരു രാത്രി ദമ്മാമില്‍ നിന്നും ഷാര്‍ജ വഴി കോഴികൊട്ടെക്കുള്ള എയര്‍അറേബ്യയുടെ വിമാനതിലയിരുന്നു ഞാന്‍ പോയത് .ദമ്മാമില്‍ നിന്നും ഷാര്‍ജ യിലെത്തിയ ഞാന്‍ അവിടെ നിന്നുള്ള കണക്ഷന്‍ ഫ്ലൈറ്റിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കവേ സുമുഖനായ ഒരു ചെറുപ്പക്കാരനും അയാളുടെ ഭാര്യയും എന്റെ അടുത്ത് വന്നു മൊബൈല്‍ ഒന്ന് വിളിക്കാന്‍ തരുമോ എന്ന് ചോദിച്ചു .കുറച്ചു ബാലന്‍സ് ഉണ്ടായിരുല്ലുവെങ്കിലും റോമിംഗ് ആയിട്ടു പോലും ഞാന്‍ അയാള്‍ക് എന്റെ ഫോണ്‍ വിളിക്കാന്‍ കൊടുത്തു .അതില്‍ അയാള്‍ വിളിച്ച ശേഷം കുറച്ചു പരിഭ്രമാപെട്ടു എന്റെ അടുത്ത് ഫോണ്‍ കൊണ്ട് വന്നു തന്നിട്ട് അയാളുടെ കഥ പറഞ്ഞു .അയാളും ഭാര്യയും ഒമാനില്‍ നിന്നാണ് വരുന്നതെന്നും ഭാര്യക് പെട്ടെന്ന് അബോര്‍ഷന്‍ ആവേണ്ട അവസ്ഥ വന്നെന്നും അതിനായാണ് പെട്ടെന്ന് നാട്ടില്‍ പോകുന്നതെന്നും പറഞ്ഞു .പക്ഷെ അവര്‍ക്ക് ടികെറ്റ് എടുത്തയാള്‍ അവര്‍ക്ക് ഷാര്‍ജയില്‍ നിന്നും കാലികറ്റ്ഇലെക്കുള്ള ടിക്കെറ്റ് ഒരു ദിവസം കൂടി കഴിഞ്ഞാണ് എടുത്തതെന്ന് പറഞ്ഞു .പെട്ടെന്നുള്ള വരവായതിനാല്‍ കയ്യില്‍ കാശൊന്നും കരുതിയിട്ടില്ല ഉള്ള കാശ് നാട്ടിലേക്ക് ബാങ്ക് വഴി അയച്ചു കൊടുത്തെന്നും പറഞ്ഞു .ഒരു ദിവസം ഭാര്യയെ ആ അവസ്ഥയില്‍ എയര്‍പോര്‍ട്ടില്‍ നിര്‍ത്താന്‍ അയാള്‍ക് കഴിയുമായിരുന്നില്ല .കയ്യിലൊരു കാശുമില്ല .എയര്‍ പോര്ടിലെ എയര്‍ അറേബ്യക്കാര്‍ അന്നത്തെ വിമാനത്തില്‍ അവരെ പോകാന്‍ അനുവദിക്കുകയും ചെയ്തില്ല .അയാള്‍ കുറെ കാലു പിടിച്ചു കെഞ്ചി പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല ....
                          ആ അവസ്ഥയില്‍ ഞങ്ങളുടെ വിമാനത്തില്‍ പോകേണ്ടിയിരുന്ന കുറെ മലയാളി യാത്രക്കാരോട് അയാള്‍ സഹായം അഭ്യര്തിചെങ്കിലും എല്ലാം കേട്ട് നിന്നതല്ലാതെ ആരും അയാളെ സഹായിച്ചില്ല . സഹായിച്ചില്ലെന്നു മാത്രമല്ല അയാളുടെ അശ്രദ്ധക്ക് അയാളെ കുറ്റപെടുത്തുകയും ചെയ്തു .കോഴികൊട്ടെക്കുള്ള ഞങ്ങളുടെ വിമാനതിലെക്കുള്ള യാത്രക്കാര്‍ ഓരോന്നായി സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു കയാരാന്‍ തുടങ്ങി .അവസാനക്കരനായ എനിക്ക് അയാളെയും ഭാര്യയെയും ആ അവസ്ഥയില്‍ അങ്ങിനെ ഇട്ടു പോകാന്‍ തോന്നിയില്ല .രണ്ടരമാസം ജോലി ചെയ്തു കിട്ടിയ ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചു കയ്യിലുണ്ടായിരുന്ന തുക മുഴുവന്‍ അയാളെ ഏല്പിച്ചു എന്റെ വീടിലെ ഫോണ്‍ നമ്പരും കൊടുത്തു മറ്റന്നാള്‍ വീട്ടിലെത്തിയിട്ടു എന്നെ വിളിച്ചാല്‍ മതി ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ തരാമെന്നും അതിലേക് ട്രാന്‍സ്ഫര്‍ ചെയ്തു തന്നാല്‍ മതിയെന്നും പറഞ്ഞു .അയാളത് സന്തോഷപൂര്‍വ്വം എന്റെ കയ്യില്‍ നിന്നും വാങ്ങി .വേഗം തന്നെ ഞാന്‍ സെക്യൂരിറ്റി ചെക്കിങ്ങിനായി ഓടി ...
                               പിറ്റേ ദിവസവും അതിന്റെ പിറ്റേ ദിവസവും കഴിഞ്ഞു അയാളുടെ വിളിയൊന്നും കണ്ടില്ല .ഈ സംഭവം ഞാന്‍ പറഞ്ഞറിഞ്ഞ എന്റെ സുഹൃത്തുക്കള്‍ ആ കാശിനി നോക്കേണ്ടെന്ന് എന്നോട് പറഞ്ഞു.അയാള്‍ പറ്റികുമോ അയാള്കിതെന്തു പറ്റി എന്നാ ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി .എന്റെ നിര്‍ഭാഗ്യത്തിനു അയാളുടെ നമ്പര് പോലും ഞാന്‍ വാങ്ങിയിരുന്നില്ല .ആ ദിവസവും കഴിഞ്ഞു .മൂന്നാം ദിവസം രാവിലെ എന്നെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചു ഉമ്മ പറഞ്ഞു നിനക്കൊരു കാള്‍ ഉണ്ടെന്നു . ഉറക്കപിച്ചില്‍ നിന്നും എഴുനേറ്റു പോയി ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ അതയാളായിരുന്നു..അവരപ്പോഴാനു എത്തിയതെന്ന് പറഞ്ഞു .ശെരിക്കും രണ്ടാം  ദിവസം പോരെണ്ടിയിരുന്ന അവര്‍ , അയാളുടെ ഭാര്യക് അന്ന് രാത്രി പെട്ടെന്ന് അസുഖം കൂടുകയും ഒരു ദിവസം ഷാര്‍ജയിലെ ഹോസ്പിറ്റലില്‍ കിടക്കേണ്ടിയും വന്നു ,അവിടെ വെച്ചവര്‍ക്ക് അബോര്‍ഷന്‍ നടത്തേണ്ടിയും വന്നു .എയര്‍പോര്‍ട്ട് അതികൃതര്‍ എല്ലാ സഹായവും ചെയ്തെങ്കിലും ഞാന്‍ കൊടുത്ത ആ ചെറിയ വലിയ തുകക്ക് അവാരുടെ ജീവിതത്തില്‍ മറ്റെന്തിനെക്കാളും വിലമാതികുന്നതായിരുന്നെനും എല്ലാത്തിനും ഒരുപാട് നന്ദി എന്നോട് പറഞ്ഞു . അന്ന് വൈകുന്നേരം തന്നെ കാശ് എനിക്ക് ട്രാന്‍സ്ഫര്‍ ചെയ്തു തന്നു .അയാളുടെ ഉപ്പയും ഉമ്മയുമൊക്കെ എന്നെ വിളിച്ചു ഒരുപാട് നന്ദി പറയുകയും എന്നെ അവരുടെ വീടായ കൊഴികൊട്ടെ കപ്പാടിലെക് ക്ഷണിക്കുകയും ചെയ്തു .
     പത്തു ദിവസത്തെ അവധിക്കു വന്നതാകയാല്‍ എനിക്കങ്ങോട്ട് പോകാനൊന്നും കഴിഞ്ഞില്ല .ജീവിതത്തില്‍ പിന്നീട് ഇന്നേവരെ അവരെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ലെങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായി ഞാനതിനെ കണക്കാകുന്നു . അതുപോലെ തന്നെ പത്തും
ഇരുപതും വര്ഷം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വളരെ ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവരാണെന്ന് തോന്നിക്കുകയും ചെയ്യ്തിരുന്ന പലരും അന്നവിടെ ഇവരുടെ കഥ മുഴുവന്‍ കേട്ടിരുന്നിട്ട് ഒന്ന് സഹായിക്കുക പോലും ചെയ്തില്ല എന്നത് എന്റെ മനസ്സിനെ വളരെ വേദനിപ്പിച്ച ഒരു കാര്യമായിരുന്നു . നാളെ നമുക്കും അങ്ങിനെ ഒരു അവസ്ഥ വരില്ലെന്നാരു കണ്ടു ..സര്‍വശക്തന്‍ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ..