Monday, February 13, 2012

മരുഭുവിലെ മരീചിക

മനസ്സിലെ തീ ഗോളങ്ങളെ വകഞ്ഞു മാറ്റി പ്രതീക്ഷയുടെ ഒരു പൊന്‍ പുലരി തേടി അയാള്‍ നടത്തം തുടര്‍ന്നു. സമയം ഏറെ വൈകിയിരിക്കുന്നു .അതി ശക്തമായ ശൈത്യതിനിടയിലും അയാള്‍ വിയര്‍ത്തു കൊണ്ടേയിരുന്നു .കയ്യിലുള്ള മുഷിഞ്ഞ കുറച്ചു നോട്ടുകളിലെക് നോക്കി അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ടിരുന്നു. എത്രയും വേഗം ഈ നോട്ടുകള്‍ നാട്ടിലെക്കെതികണം .അതിനു വേണ്ടിയുള്ള യാത്രയിലാനവന്‍.നേരം പുലരുമ്പോഴേക്കും ഹൈവെയിലെത്തണം.ഏതെങ്കിലുമൊരു വാഹനം കിട്ടാതിരിക്കില്ല ഉച്ചക്ക് മുന്‍പേ കാശ് അയച്ചിട്ട് വേണം തിരിച്ചുള്ള യാത്ര തുടങ്ങാന്‍ . ഇതിനെക്കാളുമേറെ അയാളെ അലട്ടിയത് ഈ തുണ്ട് കാശിനായി കാത്തിരിക്കുന്ന ഒരു കുടുംബത്തെയാണ് , അസുഖ ബാധിതരായ മാതാപിതാക്കളെ കുറിച്ചാണ് ,ഒരു പുത്തന്‍ ഉടുപ്പ് പോലും എടുക്കാതെ ഓണം ആഘോഷിക്കേണ്ടി വന്ന തന്‍റെ പിഞ്ചുകുഞ്ഞുകളെ കുറിച്ചാണ് . ആ ഓര്‍മ്മകള്‍ അയാളുടെ നടത്തത്തിന്റെ വേഗത കൂട്ടി. പൊടുന്നനെയാണ് അത് സംഭവിച്ചത്..

ഒരു മയക്കത്തില്‍ നിന്നെന്നോണം ഞെട്ടി ഉണര്‍ന്ന അയാള്‍ കണ്ടത് തനിക്കു ചുറ്റും നില്‍കുന്ന മാലഖമാരെയാണ് . ഒരു വേള താന്‍ സ്വര്‍ഗതിലനെന്നു പോലും അയാള്‍ വിചാരിച്ചു .അവര്‍ക്ക് മുന്‍പില്‍ വെച്ച് അയാള്‍ തന്‍റെ കൈകള്‍ ഒന്നുയര്‍ത്താന്‍ ശ്രമിച്ചു . അപ്പോഴാണ് അയാള്‍ കണ്ടത് തന്‍റെ കൈകള്‍ രണ്ടും കെട്ടിയിരിക്കുന്നു . കൈകള്‍ മുഴുവനും പ്ലാസ്റെരിലാണ്, അത് അനങ്ങതിരിക്കാനാണ് ദേഹത്തോട് ചേര്‍ത്തിരിക്കുന്നത് .ദേഹത്തിലെ മുറിവുകളൊന്നും അയാളെ വേദനിപ്പിചില്ലെന്നു തോന്നുന്നു, അയാള്‍ വീണ്ടും ഒരു മയക്കതിലെന്ന വണ്ണം കണ്കള്‍ അടച്ചു കിടന്നു .

മനസ്സിലപ്പോഴും നാടും വീടുമായിരുന്നു, താന്‍ കൊണ്ട് വന്ന കാശ് അയച്ചോ ഇല്ലയോ എന്നാ ചിന്ത അയാളെ അസ്വസ്ഥനാക്കി. കൃത്യമായ ഇടവേളകളില്‍ പരിശോദനക്കഉ എത്തുന്ന നഴ്സുമാരോട് അയാള്‍ അന്വേഷിച്ചു കൊണ്ടിരുന്നു തന്നെ എവിടുന്നു കിട്ടിയെന്നു. ജീവിതതിലിന്നോളം ആശുപത്രിയും ഡോക്ടരുമൊക്കെ അയാള്‍ക് അലര്‍ജി ആയിരുന്നു അല്ലെങ്കില്‍ എല്ലാ രോഗങ്ങള്‍കും ഉള്ള ഒറ്റമൂലി അയാള്‍ക് അറിയാമായിരുന്നു . ഏതോ ചിന്തകളുടെ നിമിഷങ്ങള്‍ക്കിടയില്‍ നഴ്സുമാര്‍ കൊണ്ട് വന്ന തന്‍റെ ചോരയുടെ നിറമുള്ള മുഷിഞ്ഞ വസ്ത്രങ്ങള്‍ അയാള്‍ കണ്ടു .അതിന്‍റെ ചെറിയ പോകറ്റിനുള്ളില്‍ അയാളുടെ സമ്പാദ്യമെല്ലാം ഭദ്രമായി ഉണ്ടായിരുന്നു . കടുത്ത വേദനക്കിടയിലും അയാള്‍ സര്‍വ ശക്തന് നന്ദി പറഞ്ഞു

No comments:

Post a Comment