Wednesday, July 4, 2012

ആകാശം തൊട്ടൊരു ഊട്ടി യാത്ര

ഊട്ടിയിലേക്ക് നിരവധി തവണ പോയിട്ടുണ്ടെങ്കിലും ഇതൊരു അവിസ്മരണീയ യാത്രയായിരുന്നു . മഞ്ഞൂര്‍ -മുള്ളി വഴിയൊരു ഊട്ടി യാത്ര എന്ന ചിരകലഭിലാശം പൂര്‍ത്തിയാക്കാനായി 2007 ലെ ഒരു പുലര്‍ക്കാലത്ത് ഞങ്ങള്‍ രണ്ടു ബൈക്കിലായി നാലുപേര്‍ പെരിന്തല്‍മണ്ണയില്‍ നിന്നുംപുറപ്പെട്ടു .മണ്ണാര്‍കാട്ടില്‍ വെച്ച് വേറെ രണ്ടു കൂട്ടുകാരും കൂടെ കൂടി . ജനവാസ മേഘലകളും പാടങ്ങളും പിന്നിട്ടു ഞങ്ങള്‍ ചുരം കേറാന്‍ തുടങ്ങി .മുക്കാലി എന്ന സ്ഥലത്ത് ബൈക്ക് നിര്‍ത്തി പ്രാതല്‍ കഴിച്ചു .ഇവിടെ നിന്നാണ് പ്രശസ്തമായ സൈലന്റ് വാല്ലിയിലേക്ക് ഫോരസ്ടിന്റെ വാഹനങ്ങള്‍ യാത്ര പുരപ്പെടരുള്ളത് . അവിടെ നിന്നും ഞങ്ങള്‍ നേരെ അട്ടപ്പടിയിലെക് പോയി . അട്ടപ്പാടി ഒരു മനോഹരിയാണ് . മലമടക്കുകള്‍ തട്ട് തട്ടുകളായി അടുക്കി വെച്ചത് പോലെയുള്ള പ്രകൃതി ഭംഗിയും അവക്കിടയിലൂടെയുള്ള ഭവാനി പുഴയുടെ കളകളാരവതോടെയുള്ള ഒഴുക്കും  എത്ര കണ്ടാലും മനസ്സില്‍ നിന്ന് മായില്ല .അട്ടപ്പാടി എത്തുന്നതിനു മുന്‍പ് താവളത് വെച്ച് ഞങ്ങള്‍ ഊട്ടിയിലേക്ക് തിരിഞ്ഞു .കൃഷി സ്ഥലങ്ങളും എസ്റെറ്റുകളും പിന്നിട്ടു കാട്ടുപാതയിലൂടെ ഞങ്ങള്‍ കൊടുംകടിനു നടുവിലെ അതിര്‍ത്തി ചെക്ക്പോസ്റ്റായ മുള്ളിയിലെത്തി അവിടെ നിന്നും തമിഴ്നാട്‌ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി വീണ്ടും കടിലൂടെ യാത്ര തുടര്‍ന്നു. നല്പതിമൂന്നു ഹയര്‍ പിന്നുകള്‍ പിന്നിട്ടു ഞങ്ങള്‍ മഞ്ഞൂരിലെത്തി .ഒരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ ഇതിനിടയില്‍ ഒരൊറ്റ വണ്ടി പോലും ഞങ്ങള്‍ കണ്ടില്ല. തൊട്ടടുത്ത്‌ ഈറ്റ പൊട്ടിക്കുന്ന അനകൂട്ടങ്ങളെയും ഉള്‍ക്കാടുകളില്‍ നിന്നുള്ള ആനകളുടെ തന്നെ  ചിന്നം വിളിയും  നിരവധി തവണ കേട്ട് കൊണ്ടിരുന്നെങ്കിലും കാടിനേയും പ്രകൃതിയെയും ആസ്വദിച്ച് കൊണ്ടുള്ള ആ യാത്രക്കതോന്നും തടസ്സമായിരുന്നില . മഞ്ഞൂരില്‍ ഞങ്ങള്‍ മേഘങ്ങല്‍ക്കൊപ്പംയിരുന്നു യാത്ര ചെയ്തത് .മലനിരയുടെ മുകളിലെക്കെതും തോറും പ്രകൃതി കൂടുതല്‍ മേഘവൃതം ആയിരുന്നു .മഞ്ഞൂരില്‍ നിന്നും ഞങ്ങള്‍  ഊട്ടിയിലേക്ക് പോയി . ഒരു ദിവസം അവിടെ തങ്ങിയ ശേഷം ഗൂടല്ലൂര്‍ നിലമ്പൂര്‍ വഴി വീട്ടിലെത്തി .ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങളെല്ലാവരും ഊട്ടിയിലേക്ക് മുള്ളി-മഞ്ഞൂര്‍ വഴി പ്രകൃതിയെ തൊട്ടറിഞ്ഞു അതില്‍ ലയിച്ചു ചേര്‍ന്ന്  ഒരു ബൈക്ക് യാത്ര നടത്തണമെന്ന അഭ്യര്തനയോടെ നിര്ത്തുന്നു 

No comments:

Post a Comment