Thursday, July 5, 2012

നിങ്ങള്‍ മുന്‍പേ പോയവര്‍ ..


        വീണിടത്ത് നിന്നും എണീറ്റു അയാള്‍ .താന്‍ എങ്ങിനെ വീണത് എന്നയാള്‍ ഓര്‍ത്തെടുക്കും മുന്‍പേ എല്ലാവരും കൂടി അയാളെ കിട്ടിയ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോയി .ജോലി സമയം കഴിഞ്ഞും എടുത്തു കൊണ്ടിരിക്കുന്ന ജോലി തീര്‍ക്കാന്‍ വേണ്ടി ജോലിക്കാരുടെ കൂടെ നിന്ന ആ ജോലിക്കാരന്‍   തന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയാണ്‌ കാണിച്ചത്‌ .കെട്ടിടം പണി നാട്ടില്‍ തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലി ആയിരിക്കുമ്പോള്‍ ഇങ്ങകലെ മരുഭൂവില്‍ അതെങ്ങിനെ ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ . കത്തുന്ന സൂര്യന്റെ താഴെ നിന്ന് ജോലി ചെയ്യേണ്ടി വരുന്നവര്‍ . എ സി റൂമിലും എ സി കാറിലും മാത്രം ജീവിക്കുന്നവര്‍ മാത്രമല്ല പ്രവാസികള്‍ .അങ്ങിനെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ സൂപ്പെര്‍വൈസര്‍ ആയി ജോലിക്ക് വന്നതായിരുന്നു ഇദേഹവും .
       ആശുപത്രിയിലേക്കുള്ള യാത്രയില്‍ അയാള്‍ കൂടെ ഉണ്ടായ്രുന്നു പകിസ്തനിയോടു പറഞ്ഞു തന്റെ തലയ്ക്കു കുഴപ്പമൊന്നുമില്ലെന്നും ചെറുതായി ശ്വാസം കിട്ടുന്നില്ലെന്നും . മുപ്പതു മീറ്റര്‍ ഉയരത്തില്‍ നിന്നും കാല്‍വഴുതി വീണതായിരുന്നു അയാള്‍ .പാകിസ്താനി സമാധാനിപ്പിച്ചു .കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും തനിക്കു ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞു . തനിക്ക് കലിമ ചൊല്ലി തരാന്‍ അയാള്‍ ആ പകിസ്തനിയോടു പറഞ്ഞു . ആ നല്ല മനുഷ്യന്‍ അയാള്‍ക്ക് ഷഹദത്
കലിമയും തൌബയും ചൊല്ലി കൊടുത്തു . ഒരു വേല താന്‍ മരിക്കുമെന്ന് അയാള്‍ക്ക് സ്വയം തോന്നി കാണും .മുപ്പതു മീറ്റര്‍ മുകളില്‍ നിന്ന് വീണാല്‍ താന്‍ രക്ഷപെടാന്‍ സാധ്യത ഇല്ലെന്നു ജോലിക്കിടയില്‍ നിരവധി അപകട മരണങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ള ആ ധീര യുവാവിനു മനസ്സിലായി കാണും .ശേഷം കുടിക്കാന്‍ കുറച്ചു വെള്ളം ആവശ്യപെട്ട അയാള്‍ പാകിസ്താനി കൊടുത്ത ഒരു കുപ്പി വെള്ളം മൊത്തം കുടിച്ചു . ശേഷം ഒരിക്കല്‍ കൂടി കലിമ ചൊല്ലി അയാളുടെ മടിയില്‍ തന്നെ കിടന്നു .
     ഏതാനും മിനുട്ടുകള്‍ക്കകം വാഹനം ഹോസ്പിറ്റലില്‍ എത്തി . ഡോക്ടര്‍മാര്‍ അയാളെ പരിശോടിച്ചിട്ടുപറഞ്ഞു പത്തു മിനുടുകള്‍ക്ക് മുന്‍പേ മരണം സംഭവിച്ചെന്നു . ഇതൊരു യഥാര്‍ത്ഥ സംഭവമാണ് . എന്‍റെ പ്രിയ സുഹൃത്തിന്‍റെ സഹോദരനാണ് ഇങ്ങിനെയൊരു ദാരുണ മരണമുണ്ടായത് . ഇത് പറയുമ്പോള്‍ അവന്‍ നിന്ന് കരയുകയായിരുന്നു . എന്‍റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു  . അള്ളാഹു അദ്ദേഹത്തിന്  താഴ്ഭാഗത്ത്‌ കൂടെ ആറുകളൊഴുകുന്ന സ്വര്‍ഗ്ഗീയാരാമത്തില്‍ ഒരു സുന്ദര ഭവനം നല്‍കട്ടെ.അവനെയും നമ്മളെയും ആ സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ ഒന്നിച്ചു കൂട്ടുമാറാകട്ടെ!!

No comments:

Post a Comment